Friday, November 22, 2024

സർക്കാറിന്റെ മധ്യനയം: മുഖ്യമന്ത്രിക്ക് കത്തുകളയച്ച് എൽ.എൻ.എസ് പ്രതിഷേധം

പാവറട്ടി: കേരള സർക്കാരിൻ്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് ലഹരി നിർമാർജന സമിതിയുടെ “ലഹരി മുക്ത കേരളം” ക്യാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് പ്രതിഷേധ കത്തുകളയച്ചു. വെണ്മനാട് പോസ്റ്റ് ഓഫീസിൽ നിന്ന് ആദ്യ കത്തയച്ച് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം എൻ.കെ അബ്ദുൽ കാദർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എൽ.എൻ.എസ് ജില്ല ജനറൽ സെക്രട്ടറി എൻ.കെ അബ്ദുൽ ജലീൽ, ട്രഷറർ മുഹമ്മദ്‌ അലി ഹാജി, അബ്ദു ചേറ്റുവ, എൻ.കെ മുഹമ്മദലി, ഇ.കെ അബ്ദുൽ കാദർ മാസ്റ്റർ, എ.വി റസാഖ്, എൻ.പി സലാം, സലാഹുദ്ധീൻ പൈങ്കണ്ണിയൂർ, മുഹമ്മദ്‌, സ്വാലിഹ് യൂച്ചു, അബ്ദുൽ ഹഖ് കുട്ടോത്ത് എന്നിവർ പങ്കെടുത്തു. സംസ്ഥാനമാകെ മദ്യശാലകൾ ഇനിയും വ്യാപകമാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments