Friday, September 20, 2024

തൃശൂർ മെഡിക്കൽ കോളേജിലേക്ക് നോമ്പുതുറ വിഭവങ്ങൾ നൽകി മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി തൃശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറക്കാനുള്ള വിഭവങ്ങൾ നൽകി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ.പി ബഷീർ ജില്ല സെക്രട്ടറി പി.കെ ഷാഹുൽ ഹമീദിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസി ലീഗ് ജില്ല സെക്രട്ടറി സി മുഹമ്മദലി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് എ അലികുട്ടി, ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എ നസീർ, മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് അസീസ്‌ മന്ദലാംകുന്ന്, സെക്രട്ടറിമാരായ ആർ.വി ബക്കർ, പി.ജെ ജെഫീഖ്, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ എൻ.കെ മുസ്തഫ, ടി.എം സലീം, കെ.കെ അബ്ദുൽ റസാഖ്, എൻ.കെ കുഞ്ഞുമുഹമ്മദ്, പി.എം ഫിറോസ്, ഷെബി എന്നിവർ പങ്കെടുത്തു.
തൃശൂർ മെഡിക്കൽ കോളേജ് സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ റമദാനിലെ മുഴുവൻ ദിവസങ്ങളിലും നടക്കുന്ന ഇഫ്താറിൽ പതിനെട്ടാമത്തെ ദിവസമായ ഇന്നാണ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി വിഭവങ്ങൾ നൽകിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments