Friday, September 20, 2024

കെ.പി വത്സലൻ രക്ത സാക്ഷിത്വ ദിനം ഏപ്രിൽ 16ന്; രാവിലെ അകലാട് ഒറ്റയിനിയിൽ പുഷ്പാർച്ചന, വൈകീട്ട് ചാവക്കാട് പ്രകടനവും പൊതുയോഗവും

ചാവക്കാട്: കെ.പി വത്സലൻ രക്ത സാക്ഷിത്വ ദിനം ഏപ്രിൽ 16ന് നടക്കും. സി.പി.എം ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ എട്ടുമണിക്ക് അകലാട് ഒറ്റയിനിയിൽ നടക്കുന്ന പുഷ്പാർച്ചന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചു മണിക്ക് ചാവക്കാട് പ്രകടനവും പൊതുയോഗവും നടക്കും. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ് സനീഷ് ഉദ്ഘാടനം ചെയ്യും. 2006 ഏപ്രിൽ 16നാണ് അകലാട് ഒറ്റയിനിയിൽ വെച്ച് വൽസലൻ കുത്തേറ്റ് മരിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments