Friday, November 22, 2024

ചാവക്കാട് ബി.ആർ.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിൽ ഓട്ടിസം അവബോധ ദിനം നടത്തി

ചാവക്കാട്: ലോക ഓട്ടിസം അവബോധ ദിനത്തിന്റെ ഭാഗമായി ചാവക്കാട് ബി.ആർ.സി യുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഓട്ടിസം സെന്ററിൽ ഇന്ന് ഓട്ടിസം അവബോധ ദിനം നടത്തി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രൈനയിനർമാരായ ടി.എസ് അജിത, എം.ടി സംഗീത എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറി.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments