Friday, September 20, 2024

അഞ്ചങ്ങാടി മഹല്ല് ഖത്തീബ് ഷഫീഖ് ഫൈസിയുടെ പ്രഥമ കവിതാ സമാഹാരം പ്രകാശിതമായി

കടപ്പുറം: അഞ്ചങ്ങാടി മഹല്ല് ഖത്തീബ് ഷഫീഖ് ഫൈസിയുടെ ‘നാലു ബി യിൽ നിന്ന് അഞ്ച് സി യിലേക്ക്’ എന്ന പ്രഥമ കവിതാ സമാഹാരം പ്രകാശിതമായി. ഇന്ന് നടന്ന ചടങ്ങ് ഫാദർ ഡോ. ഡേവിസ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശന കർമ്മം നിർവഹിച്ചു. മുൻ എം.എൽ.എയും വഖഫ് ബോർഡ് മുൻ ചെയർമാനുമായ  കെ.വി അബ്ദുൽ ഖാദർ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

അഞ്ചങ്ങാടി മഹല്ല് പ്രസിഡന്റ് സി.എച്ച് അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. മുതുവട്ടൂർ രാജ ജുമാമസ്ജിദ് ഖത്തീബ് സുലൈമാൻ അസ്ഹരി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖലി, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ, പഞ്ചായത്ത് മെമ്പർ സാലിഹ ഷൗക്കത്ത്, കവി അഹ്മദ് മുഈനുദ്ദീൻ എന്നിവർ സംസാരിച്ചു. പി.എം മുജീബ് സ്വാഗതവും ടി.എം മുബാറക്ക് മാസ്റ്റർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments