Friday, September 20, 2024

എടക്കഴിയൂർ നെരൂദ കലാസാംസ്കാരിക വേദി രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

പുന്നയൂർ: നെരൂദ കലാസാംസ്കാരിക വേദി എടക്കഴിയൂരും ബ്ലഡ്‌ ഈസ്‌ റെഡ് കൂട്ടായ്മ തൃശ്ശൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി മജീദ് കടവൻതോട് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി വി.എസ് ഷമീം സ്വാഗതവും ക്ലബ് പ്രസിഡന്റ്‌ ഹാഷിം നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments