കടപ്പുറം: അഞ്ചങ്ങാടി കരവാണിയുടെ നേതൃത്വത്തിൽ ചികിത്സ ധനസഹായം നൽകി. തൊട്ടാപ്പ് സ്വദേശി അർഷാദ്, ആശുപത്രിപ്പടി സ്വദേശി ഹാദി മോൻ എന്നിവരുടെ ചികിത്സക്ക് വേണ്ടിയാണ് ധനസഹായം നൽകിയത്.
കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് അംഗങ്ങളായ ടി.ആർ ഇബ്രാഹിം, റാഹില വഹാബ് എന്നിവർക്ക് കരവാണി അംഗങ്ങളായ ബദറു, ടി.ആർ ജാഫർ എന്നിവർ ധനസഹായം കൈമാറി. കരവാണി പ്രവർത്തകരായ പി.കെ അലി, സാബിർ, ലത്തീഫ്, ഷറഫു, ഷിഹാബ്, ടി.ആർ ആബിദ്, സൈനു എന്നിവർ പങ്കെടുത്തു.