Friday, September 20, 2024

ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം നടന്നു

തൃശൂർ: ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം നടന്നു. കേരള ബാങ്ക് എ.എസ്.എൻ നമ്പീശൻ ഹാളിൽ ഇന്ന് നടന്ന സമ്മേളനം കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുണ്ടേരി ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി പോളി അദ്ധ്യക്ഷത വഹിച്ചു. കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ സുമഹർഷൻ, കെ.ബി.ഇ.സി ജില്ലാ സെക്രട്ടറി സി.എസ് അനുരാഗ്, അസോസിയേഷൻ സംസ്ഥാന ട്രഷറർ വി.കെ ജോൺസൺ എന്നിവർ സംസാരിച്ചു. ടെസ്സി ജോസ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികൾ. :- എം.ശശിധരൻ(പ്രസിഡന്റ്) പി.രാമചന്ദ്രൻ(സെക്രട്ടറി) ആർ.രവികുമാർ , ടെസ്സി ജോസ്, ജയൻ അരിമ്പ്ര (വൈസ് പ്രസിഡന്റുമാർ) എം.പി. സുഷമാദേവി, സി.ഒ.ജോൺസൺ, ബാബു സി. വർഗ്ഗീസ് (ജോയന്റ് സെക്രട്ടറിമാർ ) എം. ആർ. ഉണ്ണികൃഷ്ണൻ (ട്രഷറർ )

RELATED ARTICLES
- Advertisment -

Most Popular

Recent Comments