Friday, October 10, 2025

കേച്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു

കുന്നംകുളം: കേച്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. കേച്ചേരിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കറുപ്പം വീട്ടിൽ ഫിറോസാണ് (45) കുത്തേറ്റ് മരിച്ചത്.

വീഡിയോ വാർത്ത കാണാം

ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ക്വാർട്ടേഴ്സിലെത്തിയ രണ്ടംഗ സംഘം മാരകായുധമായി വയറ്റിൽ കുത്തുകയായിരുന്നു. ഫിറോസിനെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments