ചാവക്കാട്: പത്മശ്രീ പുരസ്‌കാര ജേതാവ് ശങ്കര നാരായണ ഗുരുക്കളെ പുത്തൻ കടപ്പുറം ലിയോൺ ക്ലബ്ബ് അനുമോദിച്ചു. ക്ലബ് പ്രസിഡന്റ് ഷാറൂഖാന്റെ നേതൃത്വത്തിൽ ക്ലബ് അംഗം മെഹ്‌റൂഫ് പൊന്നാട അണിയിച്ചു. എക്സിക്യൂട്ടീവ് അംഗം മസ്ഹൂദ് ഉപഹാരം നൽകി. ക്ലബ് സെക്രട്ടറി റാഫി, സഹദ്, അനീസ് തിരുവത്ര എന്നിവർ സംസാരിച്ചു.
