Saturday, November 23, 2024

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങി; പാവറട്ടിയിലെ കോൺഗ്രസ് നേതാവ് തമിഴ്നാട്ടിൽ പിടിയിൽ

പാവറട്ടി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ കോൺഗ്രസ് നേതാവായ സഹകരണ സംഘം പ്രസിഡണ്ടിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ചാവക്കാട് താലൂക്ക് റൂറൽ ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റ്​ ഷാജഹാൻ പെരുവല്ലൂരിനെയാണ് പിടികൂടിയത്. ഒരു വർഷം മുമ്പാണ് ഇയാൾ മുങ്ങിയത്. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് പാവറട്ടി പൊലീസ് മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇയാൾ തമിഴ്നാട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. അരിമ്പൂർ, കണ്ടാണശേരി സ്വദേശികളിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിയതായി പരാതി നൽകിയിരുന്നു. ഷാജഹാൻ മുല്ലശേരി മൾട്ടി പർപ്പസ് സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ട് കൂടിയാണ്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതി ഉയർന്നതോടെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിരുന്നതിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നുവെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments