ചാവക്കാട്: ഒരുമനയൂരിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഒരുമനയൂർ ഒറ്റത്തെങ്ങ് കറുപ്പം വീട്ടിൽ നിസാറിന്റെ ഭാര്യയും പാടൂർ അറക്കൽ അലി മോന്റെ മകളുമായ ഹാഫിസയേയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസ്സായിരുന്നു. ഇന്നലെ രാവിലെ ഒരുമനയൂർ ഒറ്റത്തെങ്ങിലുള്ള വീട്ടിലെ മുറിയിൽ വെച്ചാണ് യുവതി തൂങ്ങി മരിച്ചത്. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവും രണ്ടു മക്കളും ഒന്നിച്ച് അബുദാബിയിലായിരുന്ന യുവതി ഒരാഴ്ച മുമ്പാണ് കുടുംബവുമൊന്നിച്ച് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മണത്തല ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
മക്കൾ: അറഫാത്ത്, അൻഫാസ്.
ഒരുമനയൂരിൽ യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്
വീഡിയോ വാർത്ത കാണാം👇