Saturday, November 23, 2024

ഗുരുവായൂർ നഗരസഭ 26-ാം വാർഡിൽ സമ്പൂർണ ഖരമാലിന്യ ശുചിത്വ പദവി പ്രഖ്യാപനം നടത്തി

ഗുരുവായൂർ: നഗരസഭ ഇരിങ്ങപ്പുറം 26-ാം വാർഡിൽ സമ്പൂർണ ഖരമാലിന്യ ശുചിത്വ പദവി പ്രഖ്യാപനം നടത്തി. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉത്ഘാടനം നിർവഹിച്ചു. ഗുരുവായൂർ മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ അനീഷ്‌മ ഷനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ് മനോജ്, വാർഡ് കൗൺസിലർ സുബിത സുധീർ എന്നിവർ സംസാരിച്ചു. വാർഡ് തലത്തിലെ ആർ.ആർ.ടി വളണ്ടിയർമാർ, ഗ്രീൻ വളണ്ടിയർമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ശുചിത്വ സമ്മതപത്രങ്ങൾ കൗൺസിലർ സുബിത സുധീർ , ചെയർമാൻ എം. കൃഷ്ണദാസിന് കൈമാറുന്നു
RELATED ARTICLES
- Advertisment -

Most Popular

Recent Comments