Sunday, February 22, 2026

അകലാട് റൂഫിങ് ഷീറ്റ് വിരിക്കുന്ന ജോലിക്കിടെ യുവാവിന് ഷോക്കേറ്റു

പുന്നയൂർ: റൂഫിങ് ഷീറ്റ് വിരിക്കുന്ന ജോലിക്കിടെ യുവാവിന് ഷോക്കേറ്റു. മന്ദലാംകുന്ന് പാപ്പാളി പണിക്കവീട്ടിൽ ഷക്കീറിനാണ് ഷോക്കേറ്റത്. ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. അകലാട് മൊയ്തീൻ പള്ളിക്കടുത്തെ വീട്ടിൽ ജോലിക്കെത്തിയതായിരുന്നു ഷക്കീർ. ഷോക്കേറ്റ യുവാവിനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments