ചാവക്കാട്: മുസ്ലീം ലീഗ് സംസ്ഥാന നേതാക്കൾക്കെതിരെ ആക്രോശം നടത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്തിനെ തൽസ്ഥാനത്ത് നിന്നും പുറത്താക്കി. സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടേതാണ് തീരുമാനം. എസ്.ടി.യു തൃശൂർ ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്ത എസ്.ടി.യു ദേശീയ സംസ്ഥാന നേതാക്കളായ എം റഹ്മത്തുള്ള, ഉമർ ഒട്ടുമ്മൽ എന്നിവർക്കെതിരെ ആക്രോശം നടത്തിയ സംഭവത്തിലാണ് നടപടി. ഇതേ തുടർന്നു നേതാക്കൾ ലീഗ് നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു. സംസ്ഥാന മുസ്ലിംലീഗ് നേതൃത്വം വിഷയമന്വേഷിക്കാൻ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടാത്താണി, വർക്കിങ് കമ്മറ്റിയംഗം അബ്ദുള്ളക്കുട്ടി തിരൂർ എന്നിവരെ ചുമതലപ്പെടുത്തി. ഇവരുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് പാർട്ടി വർക്കിങ് കമ്മിറ്റിയുടെ നടപടിയെടുത്തത്.