ഗുരുവായൂർ: ജീവകാരുണ്യ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ കണ്ടാണശ്ശേരി താഴിശ്ശേരി വീട്ടില്‍ രാമചന്ദ്രനെ ഗുരുവായൂര്‍ ആക്ട്‌സ് ബ്രാഞ്ചിന്റെ ആദരിച്ചു. ആക്ട്‌സ് ഗുരുവായൂര്‍ ബ്രാഞ്ചിന്റെ 15ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ആദര ചടങ്ങ് സംഘടിപ്പിച്ചത്.ഗുരുവായൂര്‍ ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കിയും, സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങുകയും ചെയ്ത ടി.എ രാമചന്ദ്രന്‍ ശാരീരിക അവശത മൂലം വിശ്രമജീവിതം നയിച്ചു വരുന്ന രാമചന്ദ്രനെ വസതിയിലെത്തിയാണ് ആക്ട്‌സ് പ്രവര്‍ത്തകര്‍ ആദരമര്‍പ്പിച്ചത്. ആക്ട്സ് ബ്രാഞ്ച് പ്രസിഡന്റ് സി.ഡി ജോണ്‍സണ്‍, സെക്രട്ടറി പ്രസാദ് പട്ടണത്ത്, പ്രവര്‍ത്തകരായ ടി.എ വാമനന്‍, ശശി മനയില്‍, വി.വി സത്യന്‍, പി.കെ സാബിര്‍ എന്നിവർ ചേർന്ന് രാമചന്ദ്രനെ ആദരിച്ചു. സി.ഡി ജോണ്‍സണ്‍,പ്രസാദ് പട്ടണത്ത്, ടി.എ വാമനന്‍ എന്നിവര്‍ സംസാരിച്ചു. ആദരവിന് ടി.എ രാമചന്ദ്രന്‍ നന്ദി അറിയിച്ചു. രാമചന്ദ്രന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.