Friday, September 20, 2024

പൂരവിശേഷങ്ങളുമായി പൂരപ്രേമി സംഘത്തിന്റെ കലണ്ടർ: പ്രകാശനം പുതുവർഷപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രനടയിൽ നടക്കും

ഗുരുവായൂർ: പൂരവിശേഷങ്ങളും പൂരക്കാഴ്ചകളുമായി പൂരപ്രേമിസംഘത്തിന്റെ കലണ്ടർ തയ്യാറായി. മലയാളത്തിൽ മാസവും തിയ്യതിയും, വിശേഷദിവസങ്ങളും, ക്ഷേത്രകലകളുടെ ചിത്രങ്ങളും ഉൾപെടുത്തിയാണ് കലണ്ടർ രൂപകല്പന ചെയ്തിരിക്കുന്നത്. കലണ്ടർ പ്രകാശനം പുതുവർഷപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രനടയിൽ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് നിർവഹിക്കുമെന്ന് പൂരപ്രേമി സംഘം ഭാരവാഹികൾ അറിയിച്ചു. കലണ്ടർ സൗജന്യമായി വിതരണത്തിനാണ് തീരുമാനം. തൃശൂരിലെ പൂരങ്ങൾ, പൂരവിശേഷങ്ങൾ, ക്ഷേത്രാനുബന്ധ വിവരങ്ങൾ, ദിവസങ്ങൾ എന്നിവയടക്കം ഉൾപ്പെടുത്തി. കയ്യിൽ സൂക്ഷിക്കാൻ വിധത്തിലുള്ളതാണ് പൂരപ്രേമി സംഘത്തിന്റെ കലണ്ടർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments