Friday, September 20, 2024

കൃപാഭിഷേകം 2021; പാലയൂർ കൺവെൻഷന് സമാപനമായി

ചാവക്കാട്: പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്നിരുന്ന കൃപാഭിഷേകം – 2021 പാലയൂർ കൺവെൻഷൻ സമാപിച്ചു. ദൈവ വചനമാണ് വിശ്വാസ ജീവിതത്തിന്റെ അടിത്തറയായി മാറേണ്ടതെന്നും ദൈവാത്മാവിന് നീതിയുക്തമായ പ്രത്യുത്തരം നൽകാൻ നമുക്ക് സാധിക്കുന്നത് ദൈവ വചനം കൃത്യമായി പിന്തുടരുമ്പോഴാണെന്നും വചന പ്രഘോഷകൻ റവ. ഫാദർ ഡൊമിനിക് വളമ്നാൽ അഭിപ്രായപ്പെട്ടു. കൺവെൻഷനിൽ ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. നാലു ദിവസമായി തീർത്ഥകേന്ദ്രത്തിൽ നടന്ന കൃപാഭിഷേകം പാലയൂർ കൺവെൻഷനിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
പാലയൂർ തീർത്ഥകേന്ദ്രത്തിൽ നടന്ന കൺവെൻഷൻ ശുശ്രൂഷകൾക്ക് ആർച്ച് പ്രീസ്റ്റ് വെരി റവ. ഫാദർ വർഗീസ് കരിപ്പേരി, സഹ വികാരി റവ. ഫാദർ നിർമ്മൽ അക്കരപട്ട്യേക്കൽ, റവ. ഫാദർ സിന്റോ പൊന്തേക്കൻ, ജനറൽ കൺവീനർ ശ്രീ ജോയ് ചിറമ്മൽ , ജോ. ജനറൽ കൺവീനർ ശ്രീ സി കെ ജോസ് , സെക്രട്ടറി റെജി ജെയിംസ്, ജോ.സെക്രട്ടറി സിമി ഫ്രാൻസിസ് , കൈക്കാരന്മാരായ ഇ.എഫ് ആന്റണി, എം.എൽ ഫ്രാൻസിസ് , തോമസ് കിടങ്ങൻ, ബിനു താണിക്കൽ കൺവീനർമാരായ ജസ്റ്റിൻ ബാബു, സി.ഡി ഫ്രാൻസിസ്, സി.ഡി ലോറൻസ്, ജോഫി, പിയൂസ് ചിറ്റിലപ്പിള്ളി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments