ചാവക്കാട്: കോവിഡ് രോഗികൾക്കായി ചാവക്കാട് നഗരസഭ നൽകി വരുന്ന സൗജന്യ ആംബുലൻസ് സേവനത്തിനായി ഞങ്ങൾ ചാവക്കാട്ടുകാർ ഖത്തർ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച 25,000 രൂപ കൈമാറി. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തുക ഏറ്റുവാങ്ങി. ഞങ്ങൾ ചാവക്കാട്ടുകാർ പ്രസിഡണ്ട് ആർ.വി മുഹമ്മദ് ബഷീർ, നാറ്റീവ് ചെയർമാൻ പി.പി അബ്ദുൽ സലാം, എക്സിക്യൂട്ടീവ് അംഗങ്ങളായ ജനാർദനൻ, ആർ.ടി.എ ഗഫൂർ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.