Monday, November 25, 2024

എടയൂർ സമീക്ഷ കലാ സാംസ്കാരിക സമിതി പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തി

പുന്നയൂർ: ഗാന്ധിജയന്തി ദിനത്തിൽ നെഹ്റു യുവകേന്ദ്രയുടെ ശുചിത്വ ഭാരതം മിഷൻ പദ്ധതിയുടെ ഭാഗമായി എടയൂർ സമീക്ഷ കലാ സാംസ്കാരിക സമിതി പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തി. തുടർന്ന് ശുചിത്വ ഭാരതത്തിനായി പ്രതിജ്ഞ ചൊല്ലി. പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അസീസ് മന്നലാംകുന്ന് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ്‌ ഹുസൈൻ എടയൂർ അധ്യക്ഷത വഹിച്ചു.

നെഹ്‌റു യുവകേന്ദ്ര ചാവക്കാട് ബ്ലോക്ക്‌ കോർഡിനേറ്റർ ഫസ്ന സംസാരിച്ചു. സമിതി രക്ഷാധികാരി ടി.കെ ഉസ്മാൻ, സമിതി ഭാരവാഹികളായ നജീബ്, റിൻഷാദ്, അനസ്, ജാസ്സിൽ, ഷാഹുൽ, ഹിഷാം, ഹാഫിസ്, തൻസീഹ്, ശാക്കിർ, ജലാൽ, മുഹമ്മദ്‌ റിയാസ്, ദാവൂദ്, അക്ബർ, അഷ്‌റഫ്‌ ബാലാവേദി മെമ്പർമാരായ ഹാഷിം, റസൽ, റിൻഷാദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സമിതി പ്രവാസി ജോയിന്റ് സെക്രട്ടറി അസ്‌ലം സ്വാഗതവും സാബിക്ക് കണ്ണാണത്ത് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments