Sunday, May 31, 2026

പാരാമാസ്റ്റേഴ്സ് നാഷണൽ ഗെയിംസ്: സനോജ് മനയിലിന് മാണിക്കത്ത് പടി കോൺഗ്രസ്സ് കൂട്ടായ്മ സ്നേഹാദരം നൽകി

ഗുരുവായൂർ: പാരാമാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ ബാഡ്മിൻ്റൺ വിഭാഗത്തിൽ ജേതാവായ ഗുരുവായൂർ സ്വദേശി സനോജ് മനയിലിന് മാണിക്കത്ത് പടി കോൺഗ്രസ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി. ഗാന്ധിജയന്തി ദിനത്തിൽ നടന്ന ചടങ്ങ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ബഷീർ കുന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട്‌ ബാലൻ വാറനാട്ട്, കൗൺസിലർമാരായ കെ.പി.എ റഷീദ്, സി.എസ് സൂരജ്, ദളിത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ടി.വി കൃഷ്ണദാസ്, പി.കെ ജോർജ്, സിൻ്റോ തോമാസ്, സി.ജെ റെയ്മണ്ട് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments