Sunday, January 11, 2026

മയിലുകളെ വേട്ടയാടി കൊലപ്പെടുത്തി; പ്രതിയായ വികാരി അറസ്റ്റിൽ

തൃശൂർ: മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയ കേസിൽ പ്രതി വികാരി അറസ്റ്റിൽ. രാമവർമ്മപുരം വിയ്യാനിഭവൻ ഡയറക്ടർ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെ (65) ആണ് തൃശൂർ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ദേശീയ പക്ഷിയും വന്യ ജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂൾ പ്രകാരം സംരക്ഷിക്കുന്നതുമാണ് മയിലുകൾ. രണ്ട് മയിലുകളെ വലയിൽപെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കുറ്റം. സെക്ഷൻ ഫോറസ്റ് ഓഫിസർ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ് ഓഫിസർമാരായ എൻ.യു പ്രഭാകരൻ, ഷിജു ജേക്കബ്, കെ. ഗിരീഷ്കുമാർ, ഫോറസ്റ് ഡ്രൈവർ സി.പി.സജീവ് കുമാർ എന്നിവരും പങ്കെടുത്തു. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്ററ് സ്റ്റേഷന് കൈമാറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments