Friday, November 22, 2024

സേവാഭാരതി പ്രവർത്തകർ യൂണിഫോമിൽ റോഡിലിറങ്ങിയത്​ വിവാദമായി; വോളണ്ടിയർമാരുടെ സേവനം പോലീസ് മതിയാക്കി

പാലക്കാട്​: ​ലോക്​ഡൗണിനിടെ, വാഹന പരിശോധനക്ക്​ പൊലീസിനൊപ്പം സംഘ്​പരിവാർ സംഘടനയായ സേവാഭാരതി  പ്രവർത്തകർ യൂണിഫോമിൽ റോഡിലിറങ്ങിയത്​ വിവാദമായതോടെ സേവാഭാരതി വോളൻറിയരുടെ സേവനം വേണ്ടെന്നുവെച്ചു.
ഇന്ന്​ രാവിലെ പാലക്കാട്​ നഗരത്തിനു സമീപം കാടാങ്കോട് ജംഗ്​ഷനിലാണ്​ ആണ്​ സംഭവം. പൊലീസുകാരോടൊപ്പം സേവാഭാരതി വോളൻറിയർമാരും യാത്രക്കാരോട്​ യാത്രയുടെ ഉദ്ദേശം ചോദിച്ചറിയുന്നുണ്ടായിരുന്നു.

ഞായറാഴ്​ചയും സേവഭാരതി പ്രവർത്തകർ പൊലീസിനെ സഹായിക്കാൻ എത്തിയിരുന്നെങ്കിലും യൂണിഫോം ധരിച്ചിരുന്നില്ല. തിങ്കളാഴ്​ച സേവഭാരതി, പാലക്കാട്​ എന്നെഴുതിയ കുങ്കുമ നിറമുള്ള ടീ ഷർട്ടും കാക്കി പാൻറും ധരിച്ചാണ്​ വോളൻറിയർമാർ നിരത്തിലിറങ്ങിയത്​. ഇവരിൽ ചിലർ കോവിഡ്​ പ്രോട്ടോകോൾ ലംഘിച്ച്​, മാസ്​ക്​ താഴ്​ത്തി യാത്രക്കാരോട്​ സംസാരിക്കുന്നതായ ചി​ത്രങ്ങളും സോഷ്യൽമീഡിയ വഴി പുറത്തുവന്നിട്ടുണ്ട്​. സംഭവം വിവാദമായതോടെയാണ്​ സേവാഭാരതി വോളൻറിയരുടെ സേവനം വേണ്ടെന്നുവെച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments