Friday, September 20, 2024

തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. ജോൺ സി.പി.ഐയിൽ

തൃശൂർ: ജില്ലാ കോൺഗ്രസ്​ ജനറൽ സെക്രട്ടറി അഡ്വ. പി.കെ. ജോൺ രാജിവെച്ചു. പാർട്ടിയുടെ പ്രാഥമികാംഗത്വവും ഒഴിഞ്ഞ പി.കെ. ജോൺ, സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഘടനാ പദവികൾക്കോ തെരഞ്ഞെടുപ്പിൽ സീറ്റിന്​ വേണ്ടിയോ ഇതുവരെ നേതാക്കളോട്​ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, അർഹതയുള്ളവരെ അംഗീകരിക്കാൻ പാർട്ടി സംസ്ഥാന, ജില്ല നേതൃത്വവും തൃശൂർ എം.പിയും തയാറാവുന്നില്ല. ജില്ലയിൽ നിരവധി കോൺഗ്രസ്​ പ്രവർത്തകരുടെ അനുഭവമാണിതെന്നും പി.കെ. ജോൺ പറഞ്ഞു. 1986ൽ തൃശൂർ കേരളവർമ്മ കോളജിൽ കെ.എസ്​.യു-എസ് പ്രവർത്തകനായി തുടങ്ങിയ ജോൺ പിന്നീട്​ കെ.എസ്​.യു-എസ്​ സംസ്ഥാന പ്രസിഡന്‍റായി. തുടർന്നാണ്​ കോൺഗ്രസിൽ എത്തിയത്.
കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് നേതാവും എ.ഐ.സി.സി അംഗവുമായ സി.ഐ സെബാസ്റ്റിൻ കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്നിരുന്നു.തൃശൂർ: ജില്ലാ കോൺഗ്രസ്​ ജനറൽ സെക്രട്ടറി അഡ്വ. പി.കെ. ജോൺ രാജിവെച്ചു. പാർട്ടിയുടെ പ്രാഥമികാംഗത്വവും ഒഴിഞ്ഞ പി.കെ. ജോൺ, സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഘടനാ പദവികൾക്കോ തെരഞ്ഞെടുപ്പിൽ സീറ്റിന്​ വേണ്ടിയോ ഇതുവരെ നേതാക്കളോട്​ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ, അർഹതയുള്ളവരെ അംഗീകരിക്കാൻ പാർട്ടി സംസ്ഥാന, ജില്ല നേതൃത്വവും തൃശൂർ എം.പിയും തയാറാവുന്നില്ല. ജില്ലയിൽ നിരവധി കോൺഗ്രസ്​ പ്രവർത്തകരുടെ അനുഭവമാണിതെന്നും പി.കെ. ജോൺ പറഞ്ഞു. 1986ൽ തൃശൂർ കേരളവർമ്മ കോളജിൽ കെ.എസ്​.യു-എസ് പ്രവർത്തകനായി തുടങ്ങിയ ജോൺ പിന്നീട്​ കെ.എസ്​.യു-എസ്​ സംസ്ഥാന പ്രസിഡന്‍റായി. തുടർന്നാണ്​ കോൺഗ്രസിൽ എത്തിയത്. കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് നേതാവും എ.ഐ.സി.സി അംഗവുമായ സി.ഐ സെബാസ്റ്റിൻ കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്നിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments