Thursday, September 19, 2024

ദർസ് അറബിക് കോളജ് വിദ്യാർത്ഥികൾക്കുള്ള കിതാബുകളുടെ വിതരണം

ചാവക്കാട്: എസ്.കെ.എസ്.എസ്.എഫ് ത്വലബ ചാവക്കാട് മേഖലയുടെ കീഴിൽ ദർസ് അറബിക് കോളജ് വിദ്യാർത്ഥികൾക്കുള്ള കിതാബുകളുടെ വിതരണം ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ സെക്രട്ടറി ഡോ. അബ്ദുൽ ലത്തീഫ് ദാരിമി ഹൈതമി ഉദ്ഘാടനം ചെയ്തു.
മേഖല ചെയർമാൻ ഫാദിൽ തങ്ങൾ അധ്യക്ഷത വഹിച്ചു. ത്വലബ ജില്ലാ വൈസ് ചെയർമാൻ അഷ്‌റഫ്‌ മുള്ളൂർക്കര, ഷബീർ ചൊവ്വല്ലൂർപ്പടി, നിയാസ് പൈക്കണ്ണിയൂർ, ഹാഫിള് ഇസ്ഹാഖ്, ബാദുഷ തുടങ്ങിയവർ സംസാരിച്ചു.
മേഖല കൺവീനർ അസ്‌ലം കടപ്പുറം സ്വാഗതവും ബിലാൽ അഞ്ചങ്ങാടി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments