Sunday, June 21, 2026

ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: ചേറ്റുവ ടി.എം ആശുപത്രിയിൽ സൗജന്യ ചികിത്സയുടെ പന്ത്രണ്ടാം വാർഷികം നാളെ

ഏങ്ങണ്ടിയൂർ: ചേറ്റുവ ടി.എം ആശുപത്രിയിൽ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ചികിത്സയുടെ പന്ത്രണ്ടാം വാർഷികം നാളെ (ബുധൻ) നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാവിലെ 9.30 ന് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം പി.എം അഹമ്മദ് ഫാമിലി പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം നിർവഹിക്കും. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയാവും. ടി.എം ആശുപത്രി സൂപ്രണ്ട് ഡോ. ഇ.കെ രാമചന്ദ്രൻ സ്വാഗതം ആശംസിക്കും. ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.എ ഹാരിസ് ബാബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. നിമിഷ അജീഷ്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് മെമ്പർ സുമയ്യ സിദ്ധീഖ് എന്നിവർ ആശംസാ പ്രസംഗം നടത്തും. ആശുപത്രി അഡ്മിനിസ്ട്രേറ്റർ അഭിലാഷ് കണ്ണാവിൽ നന്ദി പറയും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments