ചാവക്കാട്: സ്കിൽ ഗ്രൂപ്പിന്റെ പേരിൽ പരിപാടി സംഘടിപ്പിച്ച് വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പോലീസിൽ പരാതി. ചാവക്കാട് സ്കിൽ ഗ്രൂപ്പ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് ഷമീറാണ് ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ മുമ്പാകെ ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുള്ളത്. ഭാരവാഹികളുടെ അനുമതിയില്ലാതെ സ്കിൽ ഗ്രൂപ്പിന്റെ പേരിൽ ജനുവരി 28ന് 9 മണി മുതൽ ഭക്ഷണ വിതരണം നടത്തുന്നതായും ഇതിന്റെ പേരിൽ വ്യാപകമായി പണപ്പിരിവ് നടത്തുന്നുണ്ടെന്നുമാണ് പരാതി. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബിന് ഇതുമൂലംസമൂഹത്തിൽ മോശപ്പേര് ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു. ക്ലബ്ബ് ഭാരവാഹികളുടെ അനുമതിയില്ലാതെ ക്ലബ്ബിന്റെ പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.