Friday, September 20, 2024

ഒരുമനയൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എന്‍.കെ. അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു.

ഒരുമനയൂര്‍: പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നാലു വാര്‍ഡുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. നാലാം വാര്‍ഡില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഷറ മുഹമ്മദ് ആണ് ഇത്തവണയും മത്സരിക്കുന്നത്. പത്താം വാര്‍ഡില്‍ ഫൗസിയ ഹുസൈനും, പതിനൊന്നാം വാര്‍ഡില്‍ വിജി ചെന്താമരാക്ഷനും, പന്ത്രണ്ടാം വാര്‍ഡില്‍ നിഷാദ് മാളിയേക്കലും ആണ് മത്സരിക്കുന്നത്. ഒരുമനയൂര്‍ മൂത്തം മാവ് മുസ്ലിം ലീഗ് ഓഫീസില്‍ വച്ച് നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എന്‍.കെ. അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുല്‍ ഖാദര്‍, ഹംസക്കുട്ടി ഹാജി, മോനുട്ടി, പി. ഇബ്രാഹിം, പി.പി. ബഷീര്‍, എന്‍. പി. മുഹമ്മദാലി, ബച്ചു അബ്ദുല്‍ കാദര്‍, കെ. വി. ഫൈസല്‍, അഷറഫ് കാരയില്‍, എ.വി. മുഹമ്മദ് ബഷീര്‍, പി ഹംസു, എടി മുജീബ്, നജീബ് തൈക്കടവ്, സാലിഹ് സേട്ട്, ഹനീഫ് മാളിയേക്കല്‍, മനാഫ് വലിയകത്ത്, സലീം വലിയകത്ത്, ഷിയാസ് ടോള്‍, സലാം കരുവാരക്കുണ്ട് മുത്തു പട്ടുറുമാല്‍, ബിലാല്‍ സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി നിയാസ് അഹമ്മദ് സ്വാഗതവും, ട്രഷറര്‍ കെ.വി. അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments