ചാവക്കാട്: പെൻസിൽ കാർവിങ്ങിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി നാടിന്റെ അഭിമാനമായി മാറിയ നീതു പ്രകാശിനെ ബ്ലാങ്ങാട് മുഹമ്മദൻസ് കാട്ടിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് അഫ്നാൻ നീതു പ്രകാശിന് ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റുമാരായ മൊയ്തീൻ ഷാ, രാഹുൽ , ട്രഷറർ അനസ്, ജോയിൻ സെക്രട്ടറിമാരായ സാബിർ, സൽമാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.