Friday, September 20, 2024

ഭാര്യ വീട്ടിൽ പോയി മടങ്ങി വരുന്നതിനിടയിൽ ഗൃഹനാഥൻ ബസ് സ്റ്റാന്റിൽ കുഴഞ്ഞുവീണ് മരിച്ചു

ചാവക്കാട്: ഭാര്യ വീട്ടിൽ പോയി മടങ്ങി വരുന്നതിനിടയിൽ പൊന്നാനി  ബസ് സ്റ്റാൻഡിൽ വെച്ച് ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് പുത്തൻകടപ്പുറം ചെങ്കോട്ട നഗറിന് പടിഞ്ഞാറ്  കേരന്റകത്ത് കർത്തുട്ടിയുടെ മകൻ മുഹസ്സിൻ (41) ആണ് മരിച്ചത്. ഉടൻതന്നെ പൊന്നാനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണ് ഫലം ലഭിച്ചത്. കബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് പുതിയറ പള്ളി കബർസ്ഥാനിൽ നടക്കും.
ഭാര്യ: ഉമ്മുകുൽസു.
മക്കൾ: ലിയാന, സിത്താര

RELATED ARTICLES
- Advertisment -

Most Popular

Recent Comments