Monday, August 18, 2025

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണു; സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു; വട്ടേക്കാട് ചേറ്റുവ പാടത്താണ് സംഭവം

കടപ്പുറം: വട്ടേക്കാട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണു. സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വട്ടേക്കാട് ചേറ്റുവ പാടം സ്വദേശി പുതുവീട്ടിൽ അബൂബക്കറിന്റെ മകൻ ബഷീറാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

വീട്ടിൽ നിന്നും സ്കൂട്ടറിൽ യാത്ര ചെയ്യവെ റോഡരികിലെ തെങ്ങ് സ്കൂട്ടറിന് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. സ്കൂട്ടറിന്റെ മുൻ ഭാഗത്തിന് കാര്യമായ കേടുപാട് സംഭവിച്ചതൊഴിച്ചാൽ ആളപായമൊന്നും ഉണ്ടായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments