Thursday, April 3, 2025

മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

അന്തിക്കാട്: മരം മുറിയ്ക്കാനായി കയറിയ യുവാവ് വീണു മരിച്ചു. മനക്കൊടി കിഴക്കുംപുറം കറുകയിൽ ബാബുരാജിൻ്റെ മകൻ ജിജിനാണ് (വിമീഷ് 33)  മരിച്ചത്.
കിഴക്കേ പരയ്ക്കാടുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരം മുറിക്കാനായാണ് ജിജിൻ എത്തിയത്. മരത്തിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പോലീസ് മേൽ നടപടി സ്വീകരിച്ചു. സംസ്കാരം  കോവിഡ് പരിശോധനയ്ക്കും പോസ്റ്റ് മാർട്ടത്തിനും ശേഷം നാളെ നടക്കും

RELATED ARTICLES
- Advertisment -

Most Popular

Recent Comments