Friday, November 22, 2024

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു; ഒരുമനയൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

ഒരുമനയൂര്‍: പഞ്ചായത്ത് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് ഓഫീസ് അടച്ചു. പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും അടക്കം 26 പേര്‍ ക്വാറന്റയിനിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ ഒന്നിന് രാവിലെ ഇവർക്ക് വേണ്ടി കാരയില്‍ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് ടെസ്റ്റ് നടത്തും. കോവിഡ് പരിശോധന റിസള്‍ട്ട് വരുന്നതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് തുറന്ന് പ്രവര്‍ത്തിക്കുകയുള്ളുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി മൊയീനുദ്ധീന്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments