ചാവക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ ചാവക്കാട് നഗരസഭയിൽ കോൺഗ്രസ് ഒരുക്കം തുടങ്ങി. ചാവക്കാട് നഗരസഭ 9, 11 വാർഡുകൾ സംയുക്തമായി തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തുറന്നു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് പി.വി ബദറുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ബീന രവിശങ്കർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തബ്ഷീർ മഴുവഞ്ചേരി, ഗുരുവായൂർ അർബൻ ബാങ്ക് ഡയറക്ടർ കെ.വി സത്താർ, ശാന്ത സുബ്രഹ്മണ്യൻ, സുമേഷ് കൊളാടി, ജമാൽ താമരത്ത്, പി.വി സുരേഷ്, അഫ്സൽ കിക്കിരിമുട്ടം എന്നിവർ സംസാരിച്ചു.