Friday, September 20, 2024

ചാവക്കാട് നഗരസഭ 9-ാം വാർഡിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച പത്തോളം പേർ കോൺഗ്രസിൽ ചേർന്നു

ചാവക്കാട്: ചാവക്കാട് നഗരസഭ 9-ാം വാർഡിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ചവർക്ക് കോൺഗ്രസിൽ അംഗത്വം നൽകി. പത്തോളം പേരാണ് പുതുതായി കോൺഗ്രസിൽ അംഗത്വം നേടിയത്. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അംഗത്വ വിതരണോദ്ഘാടനം നിർവഹിച്ചു. യൂത്ത് ബ്ലോക്ക് പ്രസിഡന്റ് നിഖിൽജി കൃഷ്ണൻ, കെ.വി സത്താർ, ശാന്താ സുബ്രഹ്മണ്യൻ, സുരേഷ് കുമാർ, എം എൽ ജോസഫ്, വി.എസ് ജോബി, സജീഷ്, ദിഷീബ്, വി ബിന്ദു, ലിമിത ഗിരീഷ്, ധനേഷ്, ഷെമീർ, ആരിഫ്, പരമേശ്വരൻ നമ്പൂതിരി, സുജി, നവാസ്, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. സി.പി.എം, ബി.ജെ.പി പാർട്ടികളിൽ നിന്നുള്ളവരാണ് പുതുതായി പാർട്ടിയിൽ ചേർന്നതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments