Friday, September 20, 2024

കെ.പി.സി.സി നിർദ്ദേശത്തിന് പുല്ലുവില: ചാവക്കാട് റൂറൽ ബാങ്കിൽ പ്രസിഡൻറിനെതിരെ അവിശ്വാസം പാസായി.

ഗോപപ്രതാപൻ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ചാവക്കാട്: യു.ഡി.എഫ് പിന്തുണയിൽ കോൺഗ്രസ് നേതാവ് കെ.കെ. സെയ്തുമുഹമ്മദ് അധ്യക്ഷനായി ഭരിക്കുന്ന ചാവക്കാട് ഫർക്ക റൂറൽ ബാങ്കിലെ അവിശ്വാസ പ്രമേയം പാസായി. ഐ ഗ്രൂപ്പിലെ കെ.കെ. സെയ്തുമുഹമ്മദിനെതിരെ ഡയറക്ടർ കുടിയായ ഗുരുവായൂർ ബ്ലോക്ക് പ്രസിഡൻ്റ് സി.എ. ഗോപപ്രതാപൻ്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് അംഗങ്ങളാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അതേ സമയം ഗോപപ്രതാപൻ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

എ ഗ്രൂപ്പ് അംഗങ്ങൾ വിട്ടു നിന്നെങ്കിലും മുസ്ലിം ലീഗിലെ അംഗങ്ങൾ ഐ ഗ്രൂപ്പിനൊപ്പം അവിശ്വാസത്തിൽ പങ്കെടുത്തു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് പടിക്കലെത്തി നില്ക്കുന്ന സാഹചര്യത്തിൽ നിലവിലെ സാഹചര്യം തുടരണമെന്ന കെ.പി.സി.സി നേതൃത്വത്തിൻ്റെ കർശന. നിർദ്ദേശം ലംഘിച്ചാണ് ഇന്ന് അവിശ്വാസ പ്രമേയത്തിൽ ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തത്.
അഞ്ച് ഐ ഗ്രൂപ്പുകാരാണ്‌ സഹകരണ ജോയിൻ രജിസ്ട്രാർക്ക് നോട്ടീസ് നൽകിയത്.13 ഡയറക്ടർമാരിൽ ലീഗ് രണ്ട് കോൺഗ്രസ് 11 എന്നാണ് ഇപ്പോഴത്തെ കക്ഷിനില. ഇതിൽ ഏഴ് പേർ ഐയും നാല് പേർ എ യും ഗ്രൂപ്പുകാരാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments