Monday, February 10, 2025

ചാവക്കാട് ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടു

ചാവക്കാട്: ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം എ.എ ജയകുമാറാണ് പാർട്ടി നേതൃപദവിയും  പ്രാഥമിക അംഗത്വവും രാജിവെച്ചത്. 11-ാം വയസ്സിൽ കെ.എസ്.യു വിലൂടെ പ്രവർത്തനം തുടങ്ങിയ താൻ വിവിധ കാരണങ്ങൾ മൂലം ഇനി കോൺഗ്രസിൽ തുടരണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റിന് നൽകിയ രാജി കത്തിൽ ജയകുമാർ അറിയിച്ചു. കഴിഞ്ഞ ദിവസം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അക്ബർ കോനോത്തും പാർട്ടി വിട്ടിരുന്നു. എന്നാൽ അക്ബർ കോനോത്തിനെ മാസങ്ങൾക്ക് മുമ്പ് സ്ഥാനത്ത് നീക്കം ചെയ്തെന്നാണ് ബ്ലോക്ക് പ്രസിഡന്റ് സി ഗോപ പ്രതാപൻ അറിയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments