Saturday, January 10, 2026

കടപ്പുറം ആശുപത്രിപ്പടി ബൈക്ക് അപകടം: ചികിൽസയിലായിരുന്ന ബൈക്ക് യാത്രികനും മരിച്ചു

ചാവക്കാട്: കടപ്പുറം ആശുപത്രിപ്പടിയിലുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് തൃശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മുനക്കകടവ് അഴിമുഖം ഒളാട്ട് സുരേഷ് (47) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നാലിന് രാത്രി 7.45 ഓടെയായിരുന്നു അപകടം. സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഗൃഹനാഥയുടെ മേൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഗൃഹനാഥ ആശുപത്രിപ്പടി ആനാംകടവിൽ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ കദീജ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments