Friday, September 20, 2024

അനസ്തേഷ്യ ഡിപ്ലോമ കോഴ്സ്: മികച്ച വിജയം നേടിയ ജസ്ന ഖാദറിനെ അനുമോദിച്ചു

എടക്കഴിയൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും അനസ്തേഷ്യ ഡിപ്ലോമ കോഴ്സിൽ നിന്ന് ഡിസ്റ്റിങ്ഷനോടെ വിജയിച്ച എടക്കഴിയൂർ സ്വദേശിനി ജസ്ന ഖാദറിനെ എടക്കഴിയൂർ സിറാജുൽ അനാം മയ്യിത്ത് പരിപാലന സാധു സംരക്ഷണ സമിതി അനുമോദിച്ചു. സിറാജുൽ അനാം പ്രസിഡണ്ട് റഷീദ് മൂത്തേടത്ത് ട്രോഫി നൽകി. സെക്രട്ടറി ഷൗക്കത്ത് പൊന്നാട അണിയിച്ചു. ട്രഷറർ ഉസ്മാൻ, അജ്സൽ, കെ.ബി ജലീൽ, ഇ.പി ഖാദർ എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments