Friday, September 20, 2024

സി.പി.എം നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കസ്റ്റഡിയിൽ

ആലപ്പുഴ: കോവിഡ് ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകി വീട്ടിലേക്ക് മടങ്ങിയ സി.പി.എം പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ കോൺഗ്രസ്‌ നേതാവായ കായംകുളം നഗരസഭ കൗൺസിലർ അടക്കം പൊലീസ് കസ്‌റ്റഡിൽ. കായംകുളം ഫയർസ്‌റ്റേഷനു സമീപം വൈദ്യൻ തറയിൽ വീട്ടിൽ രാജന്റെ മകൻ സിയാദിനെ (34) കൊലപ്പെടുത്തിയക്കേസിലെ മുഖ്യപ്രതിയെ രക്ഷപ്പെടാൻ സഹായിച്ച കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ കാവിൽ നിസാം, വിടോബ വാർഡിൽ ഫൈസൽ എന്നിവരെയാണ്‌ കായംകുളം പൊലീസ് കസ്‌റ്റഡിയിലെടുത്തത്‌. കൊലപാതകത്തിനുശേഷം സമീപത്തെ അടഞ്ഞുകിടന്ന കടയുടെ ഗോഡൗണിൽ ഒളിച്ച മുഖ്യപ്രതി വെറ്റ മുജീബിനെ കൗൺസിലർ കാവിൽ നിസാം സ്‌കൂട്ടറിൽ കയറ്റി തന്റെ വീട്ടിലും പിന്നീട് പ്രതിയുടെ വീട്ടിലും എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments