Thursday, April 3, 2025

മലായ അബൂബക്കർ ഹാജിയുടെ വീടിനു മുന്നിൽ പാഷന്‍ ഫ്രൂട്ട് കൊണ്ടൊരു കാര്‍ ഷെഡ്

കുന്നംകുളം: പാഷന്‍ ഫ്രൂട്ട് കൊണ്ടൊരു കാര്‍ ഷെഡ് ഒരുക്കിയിരിക്കുകയാണ് കോട്ടോല്‍ സ്വദേശി മലായ അബൂബക്കർ.
മാസങ്ങള്‍ക്ക് മുന്‍പാണ് അബൂബക്കര്‍ കാര്‍ഷെഡിനായി തീര്‍ത്ത റൂഫില്‍ പാഷന്‍ ഫ്രൂട്ട് വള്ളി പടർത്തിയത്. പിന്നീട് രണ്ട് മാസത്തിനകം തന്നെ വള്ളി പടർന്ന് പന്തലിച്ച് തണലും ഫലങ്ങളും തന്നതോടെ കാര്‍ ഷെഡിന് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ച റൂഫ് നിര്‍മ്മാണം അബൂബക്കര്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ തന്റെ കാറിന് വെയിലും മഴയും ഏല്‍ക്കാത്ത വിധം ഇടതിങ്ങി വളര്‍ന്നു നില്‍ക്കുകയാണ് പാഷന്‍ ഫ്രൂട്ട് വള്ളികള്‍. ദിനംപ്രതി പത്തു കിലോയിലധികം കായ്കൾ ഇവിടെ നിന്നും വിളവെടുക്കുന്നുണ്ട്. ഇവ നാട്ടുകാര്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments