Friday, September 20, 2024

വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ കൈകോർത്തു; ചക്കംകണ്ടം – അങ്ങാടിത്താഴം തീരദേശ റോഡിൽ ശുചീകരണ യജ്ഞം

ഗുരുവായൂർ: ചക്കംകണ്ടം – അങ്ങാടിത്താഴം തീരദേശ റോഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പതിനൊന്നാം വാർഡിലെ അതിർത്തി മുതൽ അതിർത്തി അവസാനിക്കുന്നതുവരെ ആണ് ശുചീകരണ പ്രവർത്തനം സാധ്യമാക്കിയത്.

ഗുരുവായൂർ നഗരസഭ ശുചിത്വമിഷൻ ഭാഗമായി വാർഡ് കൗൺസിലർ മീന പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം. വാർഡിലെ വിവിധ കക്ഷി രാഷ്ട്രീയ കക്ഷി നേതാക്കളും യുവജന സംഘടന നേതാക്കളും, പ്രവർത്തകരും  പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments