കടപ്പുറം: വിവിധ പരീക്ഷകളിൽ വിജയിച്ചവർക്ക് ധീവരസഭ അഞ്ചങ്ങാടി കരയോഗവും സാന്ത്വന തീരം കൂട്ടായ്മയും സംയുക്തമായി വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സാന്ത്വന തീരം പ്രസിഡണ്ട് രാജൻ മഞ്ചറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു.
ധീവര സഭ അഞ്ചങ്ങാടി കരയോഗം പ്രസിഡണ്ട് വാസു വട്ടേക്കാട്, സ്വാന്തന തീരം രക്ഷാധികാരി സജീവ്, ട്രഷറർ സി.കെ മുരളി, അംഗങ്ങളായ പ്രമോദ്, സാന്ത്വന തീരം വനിതാകൂട്ടായ്മ പ്രസിഡണ്ട് മോളി രഘുനാഥ്, സെക്രട്ടറി സിന്ധു സധു, ജോയിന്റ് സെക്രടറി കവിത വിജീഷ്, കൺവീനർ മിനി സുകുമാരൻ എന്നിവർ പങ്കെടുത്തു. സാന്ത്വന തീരം ജോയിന്റ് സെക്രട്ടറി സുകുമാരൻ നന്ദി പറഞ്ഞു.