Sunday, May 31, 2026

കടപ്പുറം ആശുപത്രിപ്പടിയിൽ വീടിനു മുന്നിൽ വെച്ച് ബൈക്കിടിച്ച് ഗൃഹനാഥ മരിച്ചു

ചാവക്കാട്: വീടിനു മുന്നിൽ വെച്ച് ബൈക്കിടിച്ച് ഗൃഹനാഥ മരിച്ചു. ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കടപ്പുറം ആശുപത്രിപ്പടി സ്വദേശിനി കദീജയാണ് മരിച്ചത്. ഇന്ന് രാത്രി 7.45 ഓടെയായിരുന്നു അപകടം. ബൈക്കിടിച്ച് റോഡിലേക്ക് വീണ കദീജയെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദിന്റെ കാറിലും ബൈക്ക് യാത്രികനെ ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകരും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും കദീജയെ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments