Friday, September 20, 2024

ഇടിമിന്നൽ: തിരുവത്ര മേഖലയിൽ വ്യാപക നാശം; വീടുകൾക്ക് കേടുപാട്; പശു മിന്നലേറ്റ് ചത്തു; ഒട്ടേറെ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു

ചാവക്കാട്: ശക്തമായ ഇടിമിന്നലിൽ തിരുവത്ര മേഖലയിൽ വ്യാപക നാശം. വീടുകൾക്ക് കേടുപാട്. പശു മിന്നലേറ്റ് ചത്തു. ഒട്ടേറെ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. തിരുവത്ര ഗ്രാമകുളം പടിഞ്ഞാറ് തറയിൽ ഗോപിയുടെ വീടിനാണ് കേടുപാട് സംഭവിച്ചത്. വീടിന്റെ തറയുടെ ഒരു ഭാഗം തകർന്നു. ഇലക്ട്രിക് ഉപകരണങ്ങൾക്കും കേട്ടുപാട് സംഭവിച്ചു. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു ചത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മേഖയിലെ ഒട്ടേറെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments