Friday, October 10, 2025

റമളാൻ കിറ്റ് വിതരണവും ലൈബ്രറി പുസ്തങ്ങളുടെ ഏറ്റുവാങ്ങലും

ചാവക്കാട്: അൽ റഹ്മ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക അംഗവും വൈസ് പ്രസിഡന്റുമായിരുന്ന പി.കെ കെരീം ഹാജിയുടെ സ്മരണാർത്ഥം അൽ റഹ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ റമളാൻ കിറ്റ് വിതരണം ചെയ്തു. സ്ഥാപക അംഗം മെമ്പർ സുലൈമാൻ ഹാജി ഉദ്ഘാടനം ചെയ്തു. അൽ റഹ്മ ചീഫ് കോർഡിനേറ്റർ എം.എ മൊയ്തീൻ ഷാ അദ്ധ്യക്ഷത വഹിച്ചു. സമസ്ത തൃശൂർ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് നാസർ ഫൈസി തിരുവത്ര ദുആക്ക് നേതൃത്വം നൽകി. അൽ റഹ്മ ട്രഷറർ കെ.പി സക്കറിയ സ്വാഗതവും കോർഡിനേറ്റർ മുഹ്സിൻ നന്ദിയും പറഞ്ഞു. യോഗത്തിൽ തിരുവത്ര ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് എ.സി സൈനുദ്ദീൻ ഹാജി, തിരുവത്ര മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് കെ.ബി നവാസ്, തിരുവത്ര വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് യൂസഫ് ഹാജി തുടങ്ങിയവർ പങ്കെടുത്തു. കരീം ഹാജിയുടെ സ്മരണാർത്ഥം ലൈബ്രറിയിലേക്ക് ലഭിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങലും ചടങ്ങിൽ നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments