Friday, September 20, 2024

അതിഥി തൊഴിലാളികൾക്കായി ആരംഭിച്ച വടക്കേകാട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം അവസാനിപ്പിച്ചു

വടക്കേകാട്: ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ വടക്കേകാട് പഞ്ചായത്ത് പരിധിയിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയ അതിഥി തൊഴിലാളികൾക്കായി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം അവസാനിപ്പിച്ചു. പ്രവർത്തനം ആരംഭിച്ചതു മുതൽ ഇന്നുവരെ ഉച്ചക്കും വൈകീട്ടുമായി 13,000 ഓളം ഭക്ഷണപൊതികളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് മറിയു മുസ്തഫ ,വൈസ് പ്രസിഡന്റ് നബീൽ എൻ.എം.കെ, മറ്റു പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ ചെയർപേഴ്സൺ പ്രബീന എന്നിവരാണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനത്തിന്
നേതൃത്വം നൽകിയത്. കുടുംബശ്രീ അംഗങ്ങളായ സുമിത, പ്രീത, സുഷീല എന്നിവർക്കായിരുന്നു ഭക്ഷണം പാചകം ചെയ്യുന്നതിന്റെ ചുമതല. ഫഹദ് മുസ്തഫയുടെ നേതൃത്വത്തിൽ പതിനഞ്ചംഗ വളണ്ടിയർമാരും കമ്മ്യൂണിറ്റി കിച്ചന്റെ വിജയത്തിനായി രംഗത്തുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments