Friday, September 20, 2024

മമ്മിയൂർ കെ കരുണാകരൻ വെൽഫെയർ സൊസൈറ്റി ആയുർവേദ കിറ്റ് വിതരണം ചെയ്തു

ചാവക്കാട്: ലോക്ഡൗൺ മൂലം പുറത്തിറങ്ങാൻ പറ്റാത്ത ചാവക്കാട് നഗരസഭ മമ്മിയൂർ എട്ടാം വാർഡിലെ 70 വയസ്സിനു മുകളിലുള്ളവർക്ക് മമ്മിയൂർ കെ. കരുണാകരൻ വെൽഫെയർ സൊസൈറ്റി നൽകുന്ന ആയുർവേദ കിറ്റ് വിതരണം ചെയ്തു. ദുബായ് ഇൻകാസ് കമ്മിറ്റി പ്രതിനിധി ഡോ. റെൻഷി രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് പി.വി. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സൈസൺ മാറോക്കി, സലീഷ് തലക്കാട്ട്, വാർഡ് മുൻ കൗൺസിലർമാരായ പനക്കൽ വർഗ്ഗീസ്, ബേബി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments