കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നല്‍കിയ ഗുരുവായൂർ ദേവസ്വം നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി. പണം നല്‍കി കഴിഞ്ഞതിനാല്‍ സ്റ്റേ കൊണ്ട് കാര്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഗുരുവായൂർ ദേവസ്വത്തിന്റെ നടപടിക്ക് ഹർജിയിലെ അന്തിമ വിധി ബാധകമായിരിക്കുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ അനുവദിച്ച ഗുരുവായൂര്‍ ദേവസ്വം നടപടി ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ദേവസ്വം നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. പണം നല്‍കിക്കഴിഞ്ഞതിനാല്‍ സ്റ്റേ കൊണ്ട് കാര്യമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ദേവസ്വത്തിന്റെ നടപടിക്ക് ഹർജിയിലെ അന്തിമ വിധി ബാധകമായിരിക്കുമെന്ന് വ്യക്തമാക്കി.