Monday, November 25, 2024

വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ മാസ്കുകൾ വിതരണം ചെയ്തു

ഗുരുവായൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ നഗരസഭ 23-ാം വാർഡിലെ വീടുകളിലെ മുഴുവൻ അംഗങ്ങൾക്കും കൗൺസിലർ പ്രിയ രാജേന്ദ്രന്റെ നേതൃത്വത്തിൽ സൗജന്യമായി മാസ്കുകൾ നൽകി. ബാബു കിഴുവറയുടെ വസതിയിൽ നടന്ന ചടങ്ങിൽ ബാബുവിന് മാസ്ക് നൽകി കൗൺസിലർ പ്രിയ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ പ്രതിപക്ഷ നേതാവ് കെ.പി.എ റഷീദ് അദ്ധ്യക്ഷത വഹിച്ചു. പ്രതീഷ് ഓടാട്ട്, പോളി ഫ്രാൻസിസ്, വി.എ സുബൈർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments